ഈ വർഷം അവസാനത്തോടുകൂടി ബഹ്റൈനില്‍ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. മുനിസിപ്പാലിറ്റി നൽകുന്ന സേവനങ്ങളുടെ 75 ശതമാനവും ഓൺലൈനാകുമെന്ന് മുനിസിപ്പാലിറ്റികാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു.
മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഓൺലൈനായി നൽകാൻ പര്യാപ്തമാണ്. അതേസമയം ഡിജിറ്റൽ വത്കരണ രംഗത്ത് മന്ത്രാലയം നടത്തിയ മുന്നേറ്റങ്ങൾക്കുള്ള അടയാളമാണ് പുതിയ വെബ്സൈറ്റെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപപ്രധാനമന്ത്രിയും അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്.