പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അശ്ലീല വാക്ക് ഉപയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വിഡി സതീശന് ‘സമരാഗ്നി’യുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത്. ക്യാമറയും മൈക്കും ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെയാണ് പദപ്രയോഗം.
ഷാനിമോള്‍ ഉസ്മാന് അടക്കമുള്ള നേതാക്കളാണ് ക്യാമറയും മൈക്കും ഓണ്‍ ആണെന്ന് സുധാകരനെ ധരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. വിഡി സതീശന് മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഇത് എവിടെ പോയികിടക്കുകയാണെന്ന് ചോദിച്ചാണ് അശ്ലീല പദപ്രയോഗം നടത്തിയത്.
സതീശന് എവിടെയാണെന്ന് ബാബു പ്രസാദിനോട് തിരക്കുന്നതിനിടെയാണ് തെറിവാക്കുപയോഗിച്ചത്. അതേസമയം സതീശന് എത്തിയപ്പോള്‍ ഇരുവരും പരസ്പരം സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
നേരത്തെ കെ സുധാകരനും വിഡി സതീശനും വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടയില്‍ പരസ്പരം തര്‍ക്കിച്ചത് വലിയ വാര്‍ത്തയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത്.