ദുബായിൽ താമസിക്കുന്നവർ അവർക്കൊപ്പം കഴിയുന്നവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. രണ്ടാഴ്ചയാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. ദുബായ് ലാൻഡ് ഡിപ്പാർട്മെൻ്റാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറത്ത് വിട്ടത്. ദുബായ് റെസ്റ്റ് ( Dubai REST) ആപ്പ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
പ്രോപ്പർട്ടി മാനേജ്മെൻ്റ് കമ്പനികൾ,കെട്ടിട ഉടമകൾ, വാടകക്കാർ, ഡെവലപ്പർമാർ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.വ്യക്തിഗത വിവരങ്ങളും എമിറേറ്റ് ഐ ഡി യും രജിസ്ട്രേഷനിൽ ചേർക്കണം. രജിസ്റ്റർ ചെയ്തതിന് ശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. കരാർ പുതുക്കുന്നതിനനുസരിച്ചാണ് അപ്ഡേഷൻ ചെയ്യേണ്ടത്.
രജിസ്ട്രേഷൻ ചെയ്യേണ്ട വിധം
ആപ്പ് തുറക്കുമ്പോൾ കാണുന്ന ഇൻഡിവിജ്വൽ (individual) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം യു എ ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പിന്നീട് ഡാഷ് ബോർഡിൽ വസ്തു ഏതെന്ന് തിരഞ്ഞെടുക്കുക. തുടർന്ന് ആഡ് മോർ (Add More) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം പേര് വിങ്ങൾ രജിസ്റ്റർ ചെയ്യാം. കുടുംബമായി താമസിക്കുന്നവർ എല്ലാ കുടുംബാംഗങ്ങളുടെയും മുഴുവൻ വിവരങ്ങൾ ചേർക്കണം. അതേസമയം പേര് ചേർത്തത്തിന് ശേഷം പിന്നീട് ഒഴിവാക്കാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്.