യു എ ഇ യിൽ തിങ്കളാഴ്ച കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടുകൂടി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അബുദാബിയിലും ദുബായിലും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില. അതേസമയം നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമായേക്കാമെന്നും വിലയിരുത്തുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.