യുഎഇയിൽ ഇന്ന് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി. ശക്തമായ മഴയെ തുടർന്ന് ജനങ്ങൾക്ക് പൊലീസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. മഞ്ഞുവീഴ്ചയെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ അൽ മദാം, ബതേഹ്, മ്ലെയ്ഹ, അൽഐൻ എന്നിവടങ്ങളിലാണ് മഴ ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു. ചില കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുമെന്ന് എൻസിഎം നേരത്തെ പ്രവചിച്ചിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. അൽഐനിൽ മഴ ശക്തമാകുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ ഗാർഡൻ സിറ്റി മുനിസിപ്പാലിറ്റിയും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.