ഷാർജ: മനോഹര ആഭരണങ്ങൾക്ക് എന്നും ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാനമുള്ള അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റവും വലിയ ഷോറൂം 2025 ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ തുറക്കുന്നു.
പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച്, ഉയർന്ന ഉപഭോക്തൃ അനുഭവം സമ്മാനിക്കുന്ന ആഗോള ആഡംബര ആഭരണ ബ്രാൻഡ് എന്ന നിലയിലുള്ള അറക്കലിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ബൃഹത്തായ ഈ ഷോറൂം. ഇതോടനുബന്ധിച്ച് 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം പുതിയ ഗോൾഡ് ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കുകയാണ്. കാലത്തെ വെല്ലുന്ന ക്ലാസിക്കുകൾ മുതൽ സമകാലിക മാസ്റ്റർ പീസുകൾ വരെ ഇവിടെ കാണാനാകും.
ഏറെ ആകർഷണീയവും ഓരോ വിശേഷ അവസരത്തിനും അനുയോജ്യവുമായ ആഭരണങ്ങളാണ് പുതിയ ശേഖരങ്ങളിലുള്ളതെന്ന് അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ തൻവീർ സി.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനം കവരുന്ന ഡിസൈനുകളിൽ മികവുറ്റ ആഭരണങ്ങൾ ഏറ്റവും ഗുണമേന്മയിൽ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഫാരി മാൾ ഷോറൂമിന്റെ ആരംഭം ഒരു വർഷത്തെ വിപുലീകരണത്തിന് കൂടി വേദിയൊരുക്കുന്നതാകും.
2025 ഓഗസ്റ്റിൽ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അബൂദബിയിൽ തുറക്കും. വർഷാവസാനത്തോടെ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ കൂടി സ്റ്റോറുകൾ തുറന്ന് ജി.സി.സിയിലുടനീളം വിപുലീകരണത്തിന് ബ്രാൻഡ് തയാറെടുക്കുകയാണ്. 2026ൽ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശിക്കും. ഉപഭോക്താക്കൾക്കായി മികച്ച ആഭരണ അനുഭവമാണ് തങ്ങൾ സമ്മാനിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ താഹിർ മുഹമ്മദ് പറഞ്ഞു.
സ്വർണം, വജ്രം, അമൂല്യ രത്നക്കല്ലുകൾ എന്നിവയുടെ അസാധാരണ രൂപകല്പനകൾ നല്ല സേവനത്തിലൂടെയും ഏറ്റവും മികച്ച മൂല്യത്തോടെയും ഷാർജ സഫാരി ഷോറൂമിലൂടെ അനുഭവിക്കാനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.