തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ.ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോഗ്യാവസ്ഥ.
ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആന ഭക്ഷണവും വെള്ളവും ഇന്ന് രാവിലെ വരെ കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാൽ ഡി.എഫ്.ഒ. കുറിപ്പിലൂടെ വ്യക്തമാക്കി.