കൊച്ചി: കൊച്ചി ഇരുമ്പനത്ത് ടോറസ് ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കാര്‍ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിമന്റ് ലോഡുമായി വന്ന ടോറസ് ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.