വയനാട്: ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞത് നിസഹാരായ ഒരുപാട് മനുഷ്യ ജീവനുകൾ. ജില്ലാ തലത്തിൽ വരുന്ന കണക്കുകൾ അനുസരിച്ച് 154 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
200 പേരെ കാണാനില്ലെന്ന വിവരവുമുണ്ട്. കാണാതായവർക്ക് വേണ്ടിയുളള വിശ്യമമില്ലാത്ത തെരച്ചിലിലാണ് രക്ഷാപ്രവർത്തകർ.ദില്ലിയിൽ നിന്നുമുളള സൈനിക സംഘം സ്ഥലത്ത് എത്തിയിടുണ്ട്. കൂടുതൽ കോപ്റ്ററുകൾ എത്തിച്ചുളള തിരച്ചിലാവും ഇന്നുണ്ടാവുക.
അതേ സമയം, മരിച്ചവരിൽ 21 പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.186 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.45 ദുരിതാശ്വാസ ക്യംമ്പുകളിലായി 3069 പേരുണ്ട്.