കോഴിക്കോട്: പി എസ് സി അംഗത്വം വാഗ്ദാനം കോഴവാങ്ങിയെന്ന ആരോപണത്തിൽ സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് പാർട്ടി.മോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരില്ല.നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.
സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദെന്നും ആരോപണമുണ്ട്. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാർട്ടി നിയോഗിച്ചത്.
അതേസമയം പ്രമോദിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്, തക്കതായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.