ഡൽഹി: ബിജെപി അംഗം ഓം ബിർളയും കോൺഗ്രസ് സ്ഥാർത്ഥിയും ലോക്സഭയിലെ മുതിർന്ന അംഗവുമായ കൊടിക്കുന്നിൽ സുരേഷും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകി. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീകർ തെരഞ്ഞെടുപ്പ്.സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീകർ തെരഞ്ഞടുപ്പ്.
മത്സരം ഒഴിവാക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണെമന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ പ്രതിരോധ മന്ത്രി ചർച്ചയ്ക്ക് വിളിചെങ്കിലും,കൊടിക്കുന്നിലിനെ മത്സരിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഖാർഗെ.
തുടർന്ന് ഓം ബിർളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടേം സ്പീക്കറായി പരിഗണിക്കുക എന്നിരിക്കെ കൊടിക്കുന്നിലിനെ ഒഴിവാക്കിയതാണ് അദ്ദേഹത്തെ തന്നെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാനുളള ഇന്ത്യമുന്നണിയുടെ തീരുമാനത്തിന് പിന്നിൽ.