മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ അശ്വത്ഥാമാവായി ഷാഹിദ് കപൂർ. ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ യോദ്ധാവായ ‘അശ്വത്ഥാമ’യായ് ഷാഹിദ് കപൂർ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിൻ രവിയാണ്. പൂജാ എൻ്റർടൈൻമെൻ്റ്ന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
“ഞങ്ങൾ ചെയ്യുന്ന ഓരോ പ്രോജക്റ്റും എൻ്റർടെയ്ൻമെന്റ് മാത്രമല്ല, പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കുന്ന സിനിമകൾ കൂടിയാണ്. അവരുടെ ഹൃദയത്തിൽ എന്നും നിൽക്കുന്ന സിനിമകളൊരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ന് ശേഷം ഒരു വ്യത്യസ്തമായ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഇങ്ങനൊയുര കഥ ഞങ്ങളുടെ അടുത്തേക്ക് എത്തിയത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുടെ ആധുനിക കാലത്തെ അവതരമാണ് ഈ സിനിമ. ഇങ്ങനെയൊരു ഇതിഹാസ സിനിമ പ്രക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്.” നിർമ്മാതാവ് ജാക്കി ഭഗ്നാനി പറഞ്ഞു.
” ഇന്നും ജീവിക്കപ്പെടുന്നു എന്ന കരുതുന്ന ഒരു അനശ്വര പുരാണ കഥാപാത്രമാണ് അശ്വത്ഥാമാവ്. വർത്തമാന കാലത്തിൽ അശ്വത്ഥമാവ് എങ്ങനെ അതിജീവിക്കും എന്ന ആശയത്തിലൂന്നിയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഒരു ചിരജ്ഞീവിയുടെ സങ്കീർണമായ മാനസികാവസ്ഥയിലൂടെയാണ് കഥ സഞ്ചരിക്കുന്നത് – സംവിധായകൻ സച്ചിൻ രവി പറഞ്ഞു.