തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ സീരിസിൽ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിലെ നായകനായ നിഖിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാർത്തികേയ രണ്ടിൻ്റെ വൻ വിജയത്തോടെ പാൻ ഇന്ത്യൻ ലെവലിൽ നിഖിലിന് റീച്ച് കിട്ടിയിരുന്നു. “പുതിയ സാഹസിക കഥകളുമായി ഡോ. കാർത്തികേയ എത്തുന്നു..ഉടൻ” മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ച് നിഖിൽ പറഞ്ഞു.
തെലുങ്ക് സിനിമയായ കാർത്തികേയയുടെ ഹിന്ദി പതിപ്പ് വൻവിജയമാണ് ബോളിവുഡിൽ നേടിയെടുത്തത്. രണ്ടാം ഭാഗം വൻവിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം വരുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളാണ് ഇപ്പോൾ നിഖിൽ നേരിട്ട് സ്ഥിരീകരിക്കുന്നത്.
ഈ അഡ്വൈഞ്ചർ – ത്രില്ലർ ചിത്രത്തിൻ്റെ മൂന്നാം ഭാഗത്തിൻ്റെ തിരക്കഥാ ജോലികൾ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കാർത്തികേയയുടെ സംവിധായകൻ ചന്തു മൊണ്ടേറ്റി എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെത്തും എന്നാണ് കരുതുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം.