തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവമല്ലെന്ന് നടന് സുരേഷ് ഗോപി. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ സുഖമായിരിക്കുകയാണെന്നും താന്‍ ഗരുഡന് സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആലുവ യുസി കോളേജിലാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഇപ്പോള്‍ ആലുവ യുസി കോളേജില്‍ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്.
നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ക്കും മെസ്സേജുകള്‍ക്കും നന്ദി,’ സുരേഷ് ഗോപി പറഞ്ഞു.
The news regarding my hospitalisation is wrong. By God’s grace, I’m completely fine and is at the shooting location of #Garudan at Aluva UC college.
Once again thanks a ton for all the messages and wishes! ❤️❤️#ArunVarma #ListinStephen pic.twitter.com/xMXFWbKNXO
— Suressh Gopi (@TheSureshGopi) May 24, 2023
സുരേഷ് ഗോപിയും ബിജുമേനോനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഗരുഡന്. മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.