ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ നേരിടും. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുക എന്നത് മാത്രമായിരിക്കും യുണൈറ്റഡിന്റെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇറങ്ങാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഫ്രെഡും മക്ടോമിനയും അടങ്ങുന്ന മധ്യനിര ദയനീയ പ്രകടനം ആയിരുന്നു കാഴ്ചവെച്ചിരുന്നത്. അതുകൊണ്ട് മധ്യനിരയിൽ ടെൻ ഹാഗ് പുതിയ പരീക്ഷണങ്ങൾ നടത്തിയേക്കും. ഈ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയ ബ്രെന്റ്ഫോർഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി ആകും. ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡ് ലെസ്റ്ററിനെ സമനിലയിൽ പിടിച്ചിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം.