ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നതായി വിരാടും അനുഷ്കയും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഫെബ്രുവരി 15-നാണ് മകൾ വാമികയ്ക്ക് കുഞ്ഞു സഹോദരൻ പിറന്നതെന്നും കുഞ്ഞിന് അക്കായ് എന്ന് പേരിടുന്നതായും ദമ്പതികൾ അറിയിച്ചു.
നിലവിൽ നടക്കുന്ന ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിരാട് കോലി മാറിനിൽക്കുകയായിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തു വിട്ടിരുന്നില്ല. 2017-ലാണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിരാട് കോഹ്ലി ബോളിവുഡ് താരം അനുഷ്ക ശർമ്മയെ വിവാഹം കഴിച്ചത്. 2021-ലാണ് ഇവരുടെ ആദ്യത്തെ കുഞ്ഞായ വാമിക പിറന്നത്.
View this post on Instagram