നാദിര്‍ഷ സംവിധാനം ചെയ്യുന്ന വണ്‍സ് അപോണ് എ ടൈം ഇന്‍ കൊച്ചി എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. കലന്തൂര്‍ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി 23ന് വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളില്‍ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന് മുബിന് റാഫി നായകനിരയിലേക്ക് എത്തുന്നു.
കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി ,
റാഫി , ജാഫര്‍ ഇടുക്കി , ശിവജിത് , മാളവിക മേനോന് കലന്തുര്‍ നേഹ സക്സേന , അശ്വത് ലാല്‍, സ്മിനു സിജോ , റിയാസ് ഖാന് , സുധീര്‍ കരമന , സമദ് , കലാഭവന്‍ റഹ്മാന് , സാജു നവോദയ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ സൈലക്സ് എബ്രഹാം,
പ്രൊഡക്ഷന്‍ ഡിസൈനിംഗ് സന്തോഷ് രാമന്,മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. പി ആര് ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ് ഡിസൈന്‍സ് മാക്ഗുഫിന്‍. തിയേറ്റര്‍ ഓഫ് ഡ്രീംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.