ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇഡി ഓഫീസില്‍ തുടരുകയാണ്.
വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചില കമ്പനികള്‍ക്കെതിരെയുള്ള പരിശോധനകള്‍ നടക്കുന്നതിന്റെ ഭാഗാമായാണ് ബിനീഷിനെ വിളിപ്പിച്ചത്.
നേര്തതെ 2020 ല്‍ ഒക്ടോബര്‍ 29ന് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം കിട്ടിയത്.