മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നേക്കുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്നും പാര്‍ട്ടിയുമായുള്ള നീണ്ട 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും മിലിന്ദ് ട്വീറ്റ് ചെയ്തു.
‘എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണ് ഇന്ന്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് കുടുംബവുമായി ഉണ്ടായിരുന്ന നീണ്ട 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ്. വര്‍ഷങ്ങളായി നല്കിയ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു,’ മിലിന്ദ് പറഞ്ഞു.
Today marks the conclusion of a significant chapter in my political journey. I have tendered my resignation from the primary membership of @INCIndia, ending my family’s 55-year relationship with the party.
I am grateful to all leaders, colleagues & karyakartas for their…
— Milind Deora | मिलिंद देवरा ☮️ (@milinddeora) January 14, 2024
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി മുരളി ദേവ്റയുടെ മകനാണ് മിലിന്ദ് ദേവ്റ. മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
സൗത്ത് മുംബൈ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് കാലങ്ങളായി മത്സരിക്കുന്നത് ദേവ്റ കുടുംബമാണ്. ഇത്തവണ ഈ സീറ്റ് ശിവസേന ഉദ്ധവ് പക്ഷം ചോദിക്കാനിരിക്കെയാണ് മിലിന്ദ് ദേവ്റയുടെ കൂടുമാറ്റം. സൗത്ത് മുംബൈയില്‍ നിലവിലെ എംപി അരവിന്ദ് സാവന്താണ്. ഇദ്ദേഹം ഇപ്പോള്‍ ഉദ്ധവ് പക്ഷത്താണ്.
ശിവസേന ബിജെപി സഖ്യമുണ്ടായിരുന്ന സമയത്ത് മിലിന്ദ് ദേവ്റയെ പരാജയപ്പെടുത്തിയാണ് സൗത്ത് മുംബൈയില്‍ അരവിന്ദ് സാവന്ത് വിജയിച്ചത്. എന്നാല്‍ ശിവസേന പിളര്‍ന്ന് ഷിന്‍ഡേ പക്ഷമെന്നും ഉദ്ധവ് പക്ഷവുമായതോടെയാണ് കാര്യങ്ങള്‍ മാറിയത്. സീറ്റിനുമേല്‍ ഉദ്ധവ് പക്ഷം നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നതില് മിലിന്ദ് അസ്വസ്ഥനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.