കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയായ അര്‍ഫാസ് അയൂബാണ് ചിത്രത്തിന്റെ സംവിധായകന്. ലെവല്‍ ക്രോസിന്റെ മോഷന്‍ പോസ്റ്ററില്‍ ആസിഫ് അലിയുടെ ലുക്ക് വളരെ വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചും ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ചും എഡിറ്റോറിയലിനോട് സംസാരിച്ചിരിക്കുകയാണ് സംവിധായകന് അര്‍ഫാസ്.
‘സ്ലോ ബേണര് അല്ലെങ്കില്‍ ഡ്രാമ ജോണറില്‍ ഉള്ള സിനിമയാണ് ലെവല്‍ ക്രോസ്. സമയത്തിനും സ്ഥലത്തിനും അപ്പുറം ഒരു സാങ്കല്പിക ലോകത്ത് നടക്കുന്ന കഥയാണിത്. വിജനമായൊരു ലെവല്‍ ക്രോസില്‍ രണ്ട് അപരിചിതര്‍ കണ്ടുമുട്ടുന്നതാണ് സിനിമയുടെ കഥ. അതുകൊണ്ടാണ് ചിത്രത്തിന് ലെവല്‍ ക്രോസ് എന്ന പേരിട്ടത്’, അര്‍ഫാസ് പറഞ്ഞു.
‘2020ലാണ് ഞാന്‍ ലെവല്‍ ക്രോസിന്റെ കഥ എഴുതിയത്. അത് കഴിഞ്ഞ് ദൃശ്യം 2 തെലുങ്കിന്റെ സമയത്ത് ഹൈദ്രബാദില്‍ വെച്ചാണ് ഞാന്‍ ജീത്തു സാറിനോട് കഥ പറയുന്നത്. അപ്പോള്‍ സാറിന് അത് ഇഷ്ടപ്പെട്ടു. അങ്ങനെ റാമിന്റെ നിര്‍മ്മാതാക്കള്‍ ഞങ്ങളെ കാണാന്‍ വേണ്ടി ഹൈദ്രബാദില്‍ വന്നിരുന്നു. അപ്പോള്‍ ആ ചര്‍ച്ചക്കിടയില്‍ ജീത്തു സര് എന്റെ അടുത്തുള്ള ഈ കഥ അവരോട് കേള്‍ക്കാന്‍ പറയുകയായിരുന്നു. അവര്‍ കേള്‍ക്കുകയും അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അത് കഴിഞ്ഞ്, കൂമന്റെ ചിത്രീകരണ സമയത്താണ് ആസിഫിനോട് കഥ പറയുന്നത്. ആസിഫിനും അത് ഇഷ്ടപ്പെട്ടു’ വെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
‘കഥ പറയുന്ന സമയത്ത് നിര്‍മ്മാതാക്കളോട് രാജസ്ഥാനില്‍ ചിത്രീകരിക്കാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പക്ഷെ അത് കഴിഞ്ഞ് ഞങ്ങള്‍ മൊറോക്കോയില്‍ ഷൂട്ടിന് പോയപ്പോള്‍ അവിടുത്തെ ലൊക്കേഷനുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെ ലൊക്കേഷന്‍ മൊറോക്കോയിലേക്ക് മാറിയെങ്കിലും പിന്നീട് അത് നടന്നില്ല. പിന്നെയാണ് റാമിന് വേണ്ടി ടുണീഷ്യയില്‍ ഒരു ലൊക്കേഷന്‍ കണ്ടത് എനിക്ക് ഓര്‍മ്മ വന്നത്. അങ്ങനെ ടുണീഷ്യയിലേക്ക് പോവുകയും മാര്‍ച്ച് 28ന് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു’, അര്‍ഫാസ് പറഞ്ഞു.
‘ഈ സിനിമയില്‍ ആസിഫിന്റെ കഥാപാത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ആസിഫ് അടുത്ത കാലത്ത് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരിക്കും ലെവല്‍ ക്രോസിലേത്. ഈ കഥാപാത്രം ഒരു സാധാരണക്കാരനില്‍ നിന്ന് മാറി നില്ക്കുന്ന കഥാപാത്രമായിരിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പല ലുക്കും ചെയ്ത് നോക്കിയിരുന്നു. റോണക്സ് ആയിരുന്നു മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്. ഒരുപാട് ലുക്കുകള്‍ക്ക് ശേഷം ഇപ്പോള്‍ പോസ്റ്ററില്‍ കാണുന്ന ലുക്കിലേക്ക് എത്തിപ്പെടുകയായിരുന്നു‘വെന്നും അര്‍ഫാസ് വ്യക്തമാക്കി.
ആസിഫ് അലിക്ക് പുറമെ അമല പോള്‍, ഷറഫുദ്ദീന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ടൂണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലെവല്‍ ക്രോസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അര്‍ഫാസ് തന്നെയാണ്. അപ്പു പ്രഭാകരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര് ഓ മഞ്ജു ഗോപിനാഥ്.