ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കാല് കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. എറണാകുളം ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് കാല് താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.