സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് രാജി സമര്‍പ്പിച്ചത്.
മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികളിലെ അംഗങ്ങളാണ് മന്ത്രിസ്ഥാനം പങ്കിടുന്നത്. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം രാമചന്ദ്രന് കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും ചുമതലയേല്‍ക്കും.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന നടക്കുന്നത്. നവംബറില്‍ നടക്കേണ്ട പുനഃസംഘടന വൈകിയത് നവകേരള സദസ് നടന്നതിനാലാണ്. നവംബര്‍ 20നാണ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയത്. ഒരുമാസം നീണ്ട നവകേരള സദസ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് പുനഃസംഘടന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.