കൊച്ചി: ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും, മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി.
മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നത് നിർത്തണമെന്നും കോടതി നിർദേശിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.