ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ മലൈക്കോട്ട വാലിഭനിലെ പുന്നാര കാട്ടിലെ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. രാജസ്ഥാന് പ്രഥാന ലൊക്കേഷനായിരുന്ന ചിത്രത്തിന്റെ ഗാനവും ചിത്രീകരിച്ചത് അവിടെ തന്നെയായിരുന്നു.
രാത്രിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ നിലാവില് ചിത്രീകരിച്ചത് പോലെയാണ് ഗാനത്തിന്റെ വിഷ്വല്‍. ഇതിനായി ബലൂണ്‍ ലൈറ്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ഗാനത്തിന്റെ മേക്കിംഗ് വീഡിയോയില്‍ കാണാനാകും.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. പി.എസ് റഫീക്കാണ് രചന. ശ്രീകുമാര്‍ വക്കിയില്‍, അഭയ ഹിരണ്മയി എന്നിവര്‍ ചേര്‍ന്നാണ് പുന്നാര കാട്ടിലെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 25ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.