ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്, ദീപിക പദുകോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഫൈറ്ററിന്റെ ടീസര്‍ പുറത്തിറങ്ങി. പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍. വയാകോം 18 സ്റ്റുഡിയോസും മാര്‍ഫ്ലിക്സ്
പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാമോണ്‍ ചിബ്ബ്, സിദ്ദാര്‍ത്ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
2024 ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ഋത്വിക് പാറ്റി എന്ന കഥാപാത്രത്തെയും ദീപിക മിന്നി എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ കേന്ദ്ര കഥപാത്രമാണ്.
ഏരിയല്‍ ആക്ഷന്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണിതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഋത്വികും ദീപികയും തങ്ങളുടെ ജെറ്റില്‍ പറക്കുന്നത് ടീസറില്‍ കാണാം. അതോടൊപ്പം പത്താനിലെ ബേഷറം രങ്ക് എന്ന പാട്ട് പോലുള്ള പാട്ടും സിനിമയില്‍ ഉണ്ടാകുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
To find us?
You must be good.
To catch us?
You must be fast.
To beat us?
You must be JOKING!
Fighter Forever 🇮🇳 https://t.co/zoXWQmbhRT
— Siddharth Anand (@justSidAnand) December 8, 2023