ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍ ആയ വെബ് സീരീസ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ ട്രെയ്ലര് പുറത്ത് വന്നു. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരീസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറിലെത്തുന്ന സീരീസാണിത്. 2024 ജനുവരി 5 മുതലാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുക.
പ്രവീണ്‍ ചന്ദ്രനാണ് സീരീസിന്റെ സംവിധായകന്. തിരക്കഥ രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഇ ഫോര്‍ എന്റര്ട്ടെയിന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മെഹ്തയും സി വി സാരഥിയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. അമീല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സീരീസിന്റെ എഡിറ്റര്‍ അനൂപ് വി ശൈലജയാണ്. മുജീബ് മജീദാണ് സംഗീത സംവിധാനം.
നിഖില വിമല്‍, സണ്ണി വെയിന്‍ എന്നിവരാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പേരില്ലൂര്‍ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള ഒരുപറ്റം വ്യത്യസ്തരായ മനുഷ്യരുടെയും കഥയാണ് സീരീസ് പറയുന്നത്. വിജയരാഘവന്, അശോകന്, അജു വര്‍ഗീസ് തുടങ്ങി നിരവധി പേര് വെബ് സീരീസിന്റെ ഭാഗമാണ്.