ദുബായിൽ വാടകയ്ക്ക് താമസിക്കാനെത്തുന്നവർ ഇന്ന് വീട് സ്വന്തമായി വാങ്ങുകയാണ്. വാടക നിരക്ക് ഉയരുന്നതാണ് നിരവധി ദുബായ് നിവാസികളെ സ്വന്തമായി വസ്തു വാങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ദുബായിൽ ഒരു വീട് വാടകയ്ക്കെടുക്കുന്നതിനുള്ള പ്രതിമാസ ചെലവിനേക്കാൾ കുറവാണ് വീട് വാങ്ങുന്നതിന്. ഓരോ വർഷവും ഭീമമായ വാടക നടത്തേണ്ടതിന്റെ ബാധ്യതയാണ് പലരേയും വീട് സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ മറ്റൊരു കാരണം.
ദുബായിലെ കോർ കമ്മ്യൂണിറ്റികളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വാടക നിരക്ക് 20 ശതമാനത്തോളമാണ് വർധിച്ചത്. ഈ കാലയളവിൽ വീട് വാങ്ങുന്നവരുടെ രജിസ്ട്രേഷനും വർധിച്ചു. മികച്ച ജീവിത നിലവാരമുള്ള യുഎഇയിൽ നിലയുറപ്പിക്കാൻ പ്രവാസികളും നിവാസികളും ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഈ മാറ്റം.
ദുബായിൽ മൂന്ന് കിടപ്പുമുറി വില്ലയ്ക്ക് പ്രതിവർഷം 280,000 ദിർഹം മുതൽ 300,000 ദിർഹം വരെ വാടകയ്ക്ക് ചിലവ് വരും, എന്നാൽ 4.85 മില്യൺ ദിർഹം വിലയുള്ള വീടുകൾക്കുള്ള മോർട്ട്ഗേജ് പേയ്മെന്റുകൾ 250 ദിർഹത്തിന് താഴെയായിരിക്കുമെന്നും റിയൽ എസ്റ്റേറ്റ് ഏജറ്റുമാർ പറയുന്നു. സ്വാഭാവികമായും, പ്രാരംഭ ഡൗൺ പേയ്മെന്റിനായി ക്യാഷ് ലഭ്യമായ താമസക്കാർക്ക് വാടകയിൽ നിന്ന് വാങ്ങലിലേക്ക് മാറാനുള്ള ഒരു ഘടകമാണിത്.