മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്കി വിട്ടയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്.
12 മണിയോടെ ഹാജരായ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. ഉച്ച തിരിഞ്ഞ് 2.20 ഓടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്.
സുരേഷ് ഗോപിക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ സജീവന് തുടങ്ങിയ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷന് മുമ്പിലേക്ക് എത്തിയിരുന്നു.
കോഴിക്കോട് എസ്.ജിയ്ക്കൊപ്പം എന്ന പ്ലക്കാര്‍ഡുകളുമായി നടക്കാവ് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു.