പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന് ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് അവശനായ നിലയില്‍. എറണാകുളത്തെ ഫ്ളാറ്റില്‍ ആണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഏകദേശം 30ലധികം ഗുളികകള്‍ കഴിച്ചു. ആത്മഹത്യശ്രമമാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് അലന് സുഹൃത്തുക്കള്‍ക്ക് കത്തയച്ചതായി പൊലീസ് പറഞ്ഞു.
യുഎപിഎ കേസിന് പിന്നാലെ പലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെതിരെ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു.