തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങളുമായി പൊലീസ്. രാത്രി 10 മണി കഴിഞ്ഞ് മൈക്കോ വാദ്യോപകരണങ്ങളോ പാടില്ലെന്നും തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.
മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്. കഴിഞ്ഞ ദിവസം മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടി വരുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ലഹരി ഉപയോഗം കണ്ടെത്താന്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മാനവീയം വീഥിയിലെ ഇപ്പോഴുണഅടായ സംഭവങ്ങളെല്ലാം സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാത്രമാണ്. ഇതൊക്കെ ശരിയാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഉണ്ടായാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ മദ്യപാനത്തെ തുടര്‍ന്നാണ് ബഹളമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ്, ബ്രീത് അനലൈസര്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരും ഇവിടെ സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും അടക്കം എല്ലാവരും വരേണ്ടതുണ്ട് എന്നും കമ്മീഷണര്‍ പറഞ്ഞു.