വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസും. ആദ്യഭാര്യയുടെ പരാതിയിലാണ് ഷാക്കിറിനെതിരെ ധര്‍മടം പൊലീസ് കേസെടുത്തത്.
ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിര്‍ സുബ്ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തത്.
ഗര്‍ഭിണി ആയിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിനിരയാക്കിയെന്നും കുടുംബത്ിതലെ പല സ്ത്രീകളുടെയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് ഉപദ്രവിച്ചുവെന്നും ആദ്യഭാര്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസിന് കൈമാറിയെന്ന് ധര്‍മടം പൊലീസ് അറിയിച്ചു.
നേരത്തെ സൗദി വനിതയുടെ പരാതിയില്‍ ഷാക്കിറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.