വടക്കന്‍ ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്ന തരത്തിലാണ് നീക്കം.
ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ നീങ്ങണമെന്നാണ് ആവശ്യം.
ഇത് ഗാസയിലെ പകുതിയോളം ജനസംഖ്യയെ ബാധിക്കുമെന്നും ഈ ഉത്തരവ് റ ദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് അഭിപ്രായപ്പെട്ടു.
ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. അതേസമയം ഗര്‍ഭിണികളടക്കമുള്ള പലസ്തീനികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.