ദുബായ്: പാക്കിസ്ഥാനിൽ നിന്നുള്ള ശീതീകരിച്ച ഇറച്ചിയുടെ ഇറക്കുമതി നിരോധിച്ച് യുഎഇ. കപ്പൽമാർഗ്ഗം കൊണ്ടു വരുന്ന ശീതീകരിച്ച ഇറച്ചിയുടെ ഇറക്കുമതിയാണ് താത്കാലികമായി നിരോധിച്ചത്. വിമാനമാർഗ്ഗമുള്ള ഇറച്ചി വ്യാപാരത്തിന് നിരോധനം ബാധകമല്ല.
പാക്കിസ്ഥാനിൽ നിന്നും യുഎഇ തുറമുഖത്ത് എത്തിച്ച ശീതീകരിച്ച ഇറച്ചിയിൽ ഫംഗസ് ബാധ കണ്ടെത്തിയതോടെയാണ് കപ്പൽമാർഗ്ഗമുള്ള ഇറച്ചി ഇറക്കുമതി താത്കാലികമായി യുഎഇ സർക്കാർ നിരോധിച്ചത്. ഒക്ടോബർ പത്ത് വരെയാണ് നിലവിൽ ഇറച്ചി നിരോധനം. കറാച്ചയിലെ ഒരു കമ്പനിയാണ് കപ്പൽ മാർഗ്ഗം ഇറച്ചി കയറ്റി അയച്ചത്. കപ്പലിലെ ശീതീകരണ സംവിധാനം തകരാറിലായതാണ് ഫംഗസ് ബാധയ്ക്ക് കാരണമായെതെന്നാണ് സൂചന. ഓരോ വർഷവും ഏകദേശം 144 മില്യൺ ഡോളറിന്റെ മാംസമാണ് പാകിസ്ഥാൻ യുഎഇയിലേക്ക് അയക്കുന്നത്.