മാസങ്ങള്‍ക്ക് മുമ്പേ മുഴുവന്‍ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കര്‍ഷകരുടെ പേരില്‍ തിരക്കഥ മെനഞ്ഞതെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. ഒന്നാം ദിവസം തന്നെ ചില സിനിമകള്‍ പൊട്ടിപോകുന്നത് പോലെ ജയസൂര്യയുടെ പ്രചരണവും പൊട്ടിപോയെന്നും മന്ത്രി പറഞ്ഞു.
യഥാസമയങ്ങളില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ പൈസ കിട്ടാത്ത സാഹചര്യത്തില്‍ ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയിട്ടാണ് ബാങ്കുകളുമായി പിആര്‍എസ് സംവിധാനം നടപ്പാക്കിയത്. ഇത് നടപ്പിലാക്കിപ്പോള്‍ ചിലര്‍ ഒരുപാട് കഥകള്‍ ഇറക്കി. അത്തരം കഥകളില്‍ ഒന്നാണ് സിനിമാ നടനും ഇറക്കിയതെന്നും പി പ്രസാദ് പറഞ്ഞു.
ജയസൂര്യ രണ്ട് മന്ത്രിമാരുടെ മുഖത്ത് നോക്ക് പറഞ്ഞത് ഓണമുണ്ണാന്‍ നിര്‍വാഹമില്ലാതെ പൈസ ലഭ്യമാക്കാതെ ഇരിക്കുന്നു എന്നതായിരുന്നു. ഒരാളെ ചൂണ്ടിക്കാട്ടി തന്നെയിയരുന്നു അത് പറഞ്ഞത്. അദ്ദേഹം ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധമുള്ള ആളായിരുന്നു. പാലക്കാട് ഉള്‍പ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു. യഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. നടന് കൃഷ്ണപ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് തുക മുഴുവന്‍ കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരെ നിര്ത്തിപ്പൊരിച്ചതൊന്നുമല്ല, പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വളരെ മാന്യമായി തന്നെ ഒരു നിര്ത്ിതപ്പൊരിക്കലുമില്ലാതെ അദ്ദേഹത്തിന് എന്തും പറയാം. അതിനുള്ള മറുപടി വേദിയില്‍ വെച്ചു തന്നെ വ്യവസായ മന്ത്രി പി രാജീവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരെ പരിപാടിയില്‍ വെച്ച് നിര്ത്തിപ്പൊരിച്ചതല്ല. പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വളരെ മാന്യമായി തന്നെ ഒരു നിര്ത്തിപ്പൊരിക്കലുമില്ലാതെ അദ്ദേഹത്തിന് എന്തും പറയാം. അതിനുള്ള മറുപടി വേദിയില്‍ വെച്ചുതന്നെ വ്യവസായമന്ത്രി പി രാജീവ് അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരിയില്‍ വെച്ച് നടന്ന കാര്‍ഷികോത്സവത്തില്‍ വെച്ചായിരുന്നു ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. നെല്ല് സംഭരിച്ചിട്ടും സപ്ലൈക്കോ പണം അനുവദിക്കുന്നില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.