കോഴിക്കോട് നിപ സംശയത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒന്‍പത് വയസുള്ള കുട്ടിയുടെ നില ഗുരുതരം. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രണ്ട് കുട്ടികളടക്കം നാല് പേരാണ് ചികിത്സയിലുള്ളത്. 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെയും മരിച്ച രണ്ടാമത്തെയാളുടെയും സ്രവസാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക അയച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെയാണ് സ്രവ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ചാണ് ഓഗസ്റ്റ് 30ന് രോഗി മരിക്കുന്നത് രണ്ടാമത്തെ രോഗി മിംസില്‍ വെച്ചാണ് മരിക്കുന്നത്.
ഇതിനിടെ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. ആരോഗ്യമന്ത്രി കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്.