മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനാണെന്നും ഇപി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് സോളാര്‍ കേസ് സിബിഐക്ക് കൈമാറിയതെന്നും കേസില്‍ ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ എംഎല്‍എയോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജന് പറഞ്ഞു.
എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടായത്. പുതുപ്പള്ളിയില്‍ സഹതാപം നിലനിര്‍ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നതായും ജയരാജന് ആരോപിച്ചു. ഒരു പാര്‍ട്ടിയോടും ചോദിക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി മരിച്ച് ഒരു മാസത്തിനകം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യുഡിഎഫിന് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.