സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പരാമര്‍ശം. കെബി ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, ‘വിവാദ ദല്ലാള്‍’ എന്നിവരുടെ പേരുകളാണ് സിബിഐ ശേഖരിച്ച മൊഴിയിലുള്ളത്.
മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പരാതിക്കാരിയുടെ ആദ്യ കത്തിന് പുറമെ അവര്‍ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സിബിഐ തെളിവായി സ്വീകരിച്ചിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്താണ് സിബിഐ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തലിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് വിവാദ ദല്ലാള്‍ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു.
അതേസമയം പരാതിക്കാരി മറ്റൊൊരു കേസില്‍ ജയിലില്‍ കഴിയുമ്പോഴള് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്ക് ലഭിച്ച മൊഴി. ഇക്കാര്യ ശരണ്യ മനോജിന്റെ മൊഴിയിലും ഉണ്ട്. വിവാദ ദല്ലാളിന് രണ്ട് കത്തുകള്‍ കൈമാറിയതായും മൊഴിയുണ്ട്. ക്ലിഫ് ഹൗസില്‍ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നതിന് തെളിവുകള്‍ കണ്ടെത്താനും സിബിഐക്ക് സാധിച്ചിട്ടില്ല.