തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോട്ടില്‍ ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. നാട്ടുകാരാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ ബിവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അനസ്തേഷ്യ വിഭാഗം തലവനും മുതിര്‍ന്ന ഡോക്ടറുമായ ബിവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കണ്ണന്മൂല പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തോടിന്റെ അടുത്ത് റോഡിലായി ബിവിന്റെ കാറും ഉണ്ടായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറില്‍ ഒഴിഞ്ഞ മരുന്നു കുപ്പികളും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്.
ബന്ധുക്കള്‍ ബിവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.