മനാമ: ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ആശുപത്രി ജീവനക്കാരായ നാല് മലയാളികളടക്കം അഞ്ച് പേരുടേയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി വിടാനുള്ള നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. സൽമാനിയ മെഡിക്കൽ സെൻ്റിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ മരണപ്പെട്ടവരുടെ പ്രവാസി സുഹൃത്തുകൾ ആദരാജ്ഞലികൾ അർപ്പിച്ചു. ഇന്ന് 11.45 മുതൽ 12.30 വരെ മൃതദേഹം കാണാൻ സമയം അനുവദിച്ചിരുന്നു.
കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അൽ ഹിലാൽ മെഡിക്കൽ സെൻ്ററിലെ ജീവനക്കാരാണ് മരണപ്പെട്ടവരെല്ലാം. കോഴിക്കോട് സ്വദേശി വിപി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, ചാലക്കുടി സ്വദേശി ദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, തെലങ്കാനയിൽ നിന്നുള്ള സുമൻ രാജണ്ണ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഓണം ആഘോഷം കഴിഞ്ഞു മടങ്ങി വരികയായിരുന്നു അപകടത്തിൽപ്പെട്ടവർ.