മണ്ണാർക്കാട്: ഓണം ആഘോഷിക്കാനെത്തിയ മൂന്ന് മക്കൾ കൺമു്നനിൽ മുങ്ങിത്താഴ്ന്നിട്ടും നിസ്സഹായനായി നിൽക്കാനെ ആ അച്ഛന് സാധിച്ചുള്ളു.ബുധനാഴ്ച ഉച്ഛയോടെ അച്ഛനുമൊത്ത് തുണിയലക്കാനിറങ്ങിയതാണ് സഹോദരിമാരായ റമീഷയും നാഷിദയും റിൻഷിയും, കൂട്ടത്തിലൊരാൾ മുങ്ങിത്താഴുന്നത് കണ്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായിരുന്നു മറ്റ് രണ്ടു പേർ. എന്നാൽ മൂവരും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
മക്കൾ മുങ്ങിത്താഴുന്നത് കണ്ട് ആഘാതത്തിൽ പിതാവിന് ഒന്നുറക്കെ നിലവിളിക്കാൻ പോലും സാധിച്ചിരുന്നില്ല. പെൺകുട്ടികളുടെ നിലവിള കേട്ടെത്തിയ അഥിതി തൊഴിലാളികളാണ് മൂവരെയും പുഴയിൽ നിന്ന് പുറത്തെത്തിച്ചത്. രണ്ട് പേരുടെ ജീവൻ കുളത്തിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും നഷ്ടമായിരുന്നു. മൂന്നാമത്തെയാൾക്ക് വെന്റിലേറ്റർ സംവിധാനം നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നാഷിദയും റമീഷയും വിവാഹിതരാണ്. ഇരുവരും ഓണം ആഘോഷിക്കാനായി വീട്ടിലേക്കെത്തിയതായിരുന്നു. മാതാവിനും സഹോദരനും സുഖമില്ലാത്തതിനാൽ മൂന്ന് മക്കളും ചേർന്ന് പിതാവിനെ സഹായിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. ഓണാഘോഷങ്ങൾക്കിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് നാട്ടുകാർ