കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്ര തകരാര്‍ മൂലം വൈകുന്നു. യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് വിമാനം പുറപ്പെടാന്‍ വൈകുന്നത്.
വിമാനം തിരുവനന്തപുരത്തേക്ക് പോയി പിന്നീട് അവിടെ നിന്നു മറ്റൊരു വിമാനം തയ്യാറാക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ അതിലും ഇതുവരെ തീരുമാനം ആയിട്ടില്ല.
രാവിലെ 8.30 യോടെ യാത്രക്കാര വിമാനത്തില്‍ കയറ്റിയെങ്കിലും 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 180 ഓളം യാത്രക്കാരാണുള്ളത്.
മണിക്കൂറുകളായി വിമാനത്തില്‍ ഇരിക്കുകയാണെന്നും യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ടെര്‍മിനലില്‍ ഇരിത്തിയിരിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു.