ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അജിത്ത് അഗാക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 17 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തിലായിരുന്ന കെ.എൽ രാഹുലും, ജസ്പ്രീത് ബുംറയും, ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി.
വിൻഡീസ് പര്യടനത്തിലെ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ യുവതാരം തിലക് വർമയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നറായി കുൽദീപ് യാദവ് ടീമിൽ ഇടംനേടിയപ്പോൾ യൂസവേന്ദ്ര ചാഹൽ പുറത്തായി. സഞ്ജു സാംസണ് ടീമിൽ ഇല്ലെങ്കിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഏഷ്യാകപ്പ് ടീമിനൊപ്പം ഉണ്ടാവും. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ടീം ഇന്ത്യ –
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, മൊഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ. സ്റ്റാൻഡ് ബൈ: സഞ്ജു സാംസൺ
Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, Tilak Varma, KL Rahul, Ishan Kishan, Hardik Pandya (VC), Ravindra Jadeja, Shardul Thakur, Axar Patel, Kuldeep Yadav, Jasprit Bumrah, Mohd. Shami, Mohd. Siraj, Prasidh Krishna
Traveling stand-by…
— BCCI (@BCCI) August 21, 2023