കണ്ണൂർ: കണ്ണൂർ സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ഫ്ളാറ്റിൽ നിന്നും വീണ് മരിച്ചു. പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ബഹറൈൻ ജുഫൈറിൽ ഫായിസാനും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിൽ വച്ചാണ് സംഭവം. ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും സയാൻ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
കെട്ടിട്ടത്തിൻ്റെ പതിനൊന്നാം നിലയിലാണ് സയാനും കുടുംബവും താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പഴയങ്ങാടി സ്വദേശികളായ ഷജീറിൻ്റേയും ഫായിസയുടേയും മകനാണ് സയാൻ. പ്രവാസി വ്യവസായിയാണ് ഷജീർ. സമീപകാലത്താണ് ഇവരുടെ കുടുംബം ഒമാനിൽ നിന്നും ബഹ്റൈനിലേക്ക് താമസം മാറിയത്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.