കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം നൽകിയില്ലെന്ന അതൃപ്തിയുമായി ചാണ്ടി ഉമ്മൻ. ഇപ്പോഴും കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നും പറഞ്ഞു.പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം.
കെ സുധാകരൻ കെപിസിസി പ്രസിഡൻറ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.”എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് ഞാൻ പറയില്ല.
കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.