2020ലെ യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുന്നത്.
കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ട്രംപ്. കോടതിയില്‍ ഹാജരായ ട്രംപിനോട് കുറ്റപത്രത്തിലെ കണ്ടെത്തലുകളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട നാല് കുറ്റങ്ങളിലും താന്‍ കുറ്റക്കാരന്‍ അല്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തുടരും.
2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങള്‍, അതിനെ തുടര്‍ന്ന് അമേരിക്കന്‍ കാപിറ്റോളില്‍ നടന്ന അക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്, രാജ്യത്തെ കബളിപ്പിക്കല്‍, ഗൂഢാലോചന നടത്തല്‍ ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
2020ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷമത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ കുറ്റം നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന ആദ്യത്തെ ആളാണ് ഡൊണാള്‍ഡ് ട്രംപ്.