തിരുച്ചിറപ്പള്ളി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക കാരണത്താലാണ് വിമാനം തിരിച്ചിറക്കിയത്. AXB613 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കി.
വിമാനത്തിലെ ഇന്ധനം തീര്‍ക്കാനായി പറന്നതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്. അടിയന്തര ലാന്‍ഡിംഗിനിടെ മറ്റ് പ്രശ്നങ്ങള്‍ സംഭവിക്കാനാണ് ഇന്ധനം തീര്‍ന്ന ശേഷം തിരിച്ചിറക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു.