യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാൻ്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ ഔദ്യോഗിക പ്രതിനിധിയുമായ ഷെയ്ഖ് സയ്യീദ് ബിൻ സയ്യീദ് അൽ നഹ്യൻ്റെ ഓർമകളിൽ രാജകുടുംബം.
രോഗബാധിതനായി അകാലത്തിൽ അന്തരിച്ച ഷെയ്ഖ് സയ്യീദിൻ്രെ ഖബറടക്കം അബുദാബി അൽ ബാറ്റീൻ ഖബറിസ്ഥാനിൽ ഇന്നലെയാണ് നടന്നത്. ഖബറടക്കചടങ്ങുകളുടേയും തുടർന്നുള്ള പ്രാർത്ഥനകളുടേയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ രാജകുടുംബം പങ്കുവച്ചിട്ടുണ്ട്.
എന്റെ സഹോദരൻ സയീദ് ബിൻ സായിദിന്റെ വിയോഗത്തോടെ, ഈ രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും വിശ്വസ്തനായ ഒരു മകനെ നഷ്ടമായിരിക്കുകയാണ്. ദൈവം അദ്ദേഹത്തിന് നിത്യവിശ്രമം നൽകട്ടെ.. ഈ പരീക്ഷണഘട്ടത്തെ മറികടക്കാൻ ഞങ്ങൾക്ക് കരുത്ത് നൽകട്ടെ – സയ്യീൻ ബിൻ രാജകുമാരൻ്റെ ചിത്രം പങ്കുവച്ചു കൊണ്ട് യുഎഇ പ്രസിഡൻ്റ് അനുശോചിച്ചു.
With the passing of my brother Saeed bin Zayed, the UAE has lost a loyal son who was dedicated to his country and its people. We pray that God grants him eternal rest, and that we are blessed with patience and solace at this time. pic.twitter.com/kwusG3qPuM
— محمد بن زايد (@MohamedBinZayed) July 27, 2023