മുട്ടില്‍ മരം മുറികേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വര്‍ഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയെന്നും ശശീന്ദ്രന് പറഞ്ഞു.
വനംവകുപ്പ് കേസെടുത്താല്‍ പ്രതികള്‍ക്ക് 500 രൂപ പിഴമാത്രമാണ് ലഭിക്കുക. അതുകൊണ്ടാണ് പിഡിപിപി ആക്ട് പ്രകാരം
കേസെടുത്ത് അന്വേഷണം നടത്തിയത്. പഴുതടച്ച അന്വേഷണമാണ് കേസില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കും. സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല എന്നും ശശീന്ദ്രന് പറഞ്ഞു. മരംകൊള്ള സംബന്ധിച്ച ഡിഎന്‍എ പരിശോധന നടത്തിയത് ഇന്ത്യയില്‍ തന്നെ ആദ്യമായി ആണെന്നും ശശീന്ദ്രന് പറഞ്ഞു.