ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന് ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതകഥയെ ആസ്പദമാക്കി ബ്രിട്ടീഷ്- അമേരിക്കന്‍ സിനിമാ സംവിധായകന് ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ചിത്രം ഓപ്പണ്‍ഹൈമറിനെതിരെ ഇന്തയിലെ വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍.
ചിത്രത്തില്‍ ലൈംഗിക ബന്ധത്തിനിടെ ഭഗവത് ഗീതിയലെ ഒരു ഭാഗം വായിക്കുന്നുണ്ടെന്നും അത് ഹിന്ദൂയിസത്തിനെതിരാണെന്നും ഉദയ് മഹൂര്‍ക്കര്‍ ട്വിറ്ററില്‍ പറഞ്ഞു. സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ വാര്‍ത്താക്കുറിപ്പ് ആണ് സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ഉദയ് മഹൂര്‍ക്കര്‍ ട്വീറ്റ് ചെയ്തത്.
ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തില്‍ വലിയ മുന്നേറ്റമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെയാണ് ഭഗവത് ഗീതയുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നത്.
MOVIE OPPENHEIMER’S ATTACK ON BHAGWAD GEETA
Press Release of Save Culture Save India Foundation
Date: July 22, 2023
It has come to the notice of Save Culture Save India Foundation that the movie Oppenheimer which was released on 21st July contains scenes which make a scathing… pic.twitter.com/RmJI0q9pXi
— Uday Mahurkar (@UdayMahurkar) July 22, 2023
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ആവശ്യം.
ഇന്ത്യയില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കി ദൈര്‍ഘ്യം കുറച്ച് യു/എ സര്‍ട്ടിഫിക്കറ്റ് കൊടുത്താണ് പ്രദര്‍ശനാനുമതി ലഭിച്ചത്.
ഓപ്പണ്‍ ഹൈമര്‍ ശാസ്ത്രത്തിന് പുറമെ സംസ്കൃതത്തിലും മറ്റു ഭാഷയിലും പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രത്തില്‍ അത്തരത്തിലൊരു ഭാഗം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.
കൃഷ്ണന് അര്ജുനന് നല്കുന്ന ഉപദേശം, ഇപ്പോള്‍ ഞാന്‍ മരണമായിരിക്കുന്നു, ലോകത്തിന്റെ അന്തകന്‍ എന്ന ഭാഗമാണ് ഓപ്പണ്‍ഹൈമറില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്നതായി പ്രസ്തുത സീനില്‍ ചിത്രീകരിച്ചത്. ആറ്റം ബോംബ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ഹൈമര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇത്. നോളന് ഇതിനെ സിനിമയില്‍ ഒരു സീനില്‍ അവതരിപ്പിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.