പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് യഥാര്‍ത്ഥ പേര്. ആന്തരികാവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായ ഏപ്രില്‍ 20നാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
1973ല്‍ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. 1977ല്‍ കെ ബാലചന്ദ്രന് സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.
രജനീകാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരന് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 1984ല്‍ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം.
ഒമ്പത് തവണ സഹതാരത്തിനുള്ള നന്ദി പുരസ്കാരത്തിന് അര്‍ഹനായി. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.